എന്താണ് ഷെയർ മാർക്കറ്റ്. വളരെ സിമ്പിൾ ആയി പറയുകയാണെങ്കിൽ കമ്പനികളുടെ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലം അതാണ് ഷെയർ മാർക്കറ്റ്.

 എന്താണ് ഷെയറുകൾ എന്നും കമ്പനികൾ തങ്ങളുടെ ഷെയറുകൾ എന്തിനാണ് വിൽക്കുന്നത് എന്നും ഷെയറുകൾ വിൽക്കുന്നതിന് വേണ്ടി ഗവൺമെന്റ് പ്രത്യേകമായി സ്ഥലം തയ്യാറാക്കി നൽകുന്നത് എന്തിനുവേണ്ടിയാണ് എന്നും മനസ്സിലാക്കുന്നതോടെ കൂടി ഷെയർ മാർക്കറ്റ് എന്താണ് എന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാവുന്നതാണ്.

Share Market എന്ന concept

 ഒരു കമ്പനിക്ക് തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുവേണ്ടി മൂലധനം ആവശ്യമായി വരുമ്പോൾ ഈ പണം കണ്ടെത്തുന്നതിന് അവരുടെ മുന്നിൽ ഒരുപാട് ഓപ്ഷൻസ് കൾ ഉണ്ട് ഇതിൽ പ്രധാനപ്പെട്ടതാണ് ബാങ്ക് ലോൺ പക്ഷേ അമിതമായ പലിശ ബാധ്യത കമ്പനിക്ക് വരുത്തിവയ്ക്കുകയും ഇക്കാരണത്താൽ വിപുലീകരണ പ്രവർത്തനങ്ങളോട് കൂടെ തന്നെ സാമ്പത്തികമായി കമ്പനി ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യും.
ബാങ്ക് ലോണുകൾ ഒഴിവാക്കിക്കൊണ്ട് കമ്പനികൾക്ക് വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടിയുള്ള പണം പൊതുജനങ്ങളിൽ നിന്നും നിക്ഷേപം ആയി സ്വീകരിക്കാവുന്നതാണ്. ഇത് നിയമപ്രകാരവും സുരക്ഷിതവും ആയി നടത്തുന്നതിനുള്ള മാർഗമാണ് ഷെയർ മാർക്കറ്റ് എന്ന കോൺസെപ്റ്റ് ലൂടെ നടക്കുന്നത്.

എന്താണ് ഷെയറുകൾ

 പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിക്കുമ്പോൾ ആ പണത്തിന് പകരമായി കമ്പനികൾ അവരുടെ കമ്പനിയുടെ ഓഹരികൾ അഥവാ ഷെയറുകൾ പൊതുജനങ്ങൾക്ക് കൊടുക്കുന്നു, ഇങ്ങനെ ഒരു കമ്പനി തങ്ങളുടെ ഷെയറുകൾ പൊതുജനങ്ങൾക്ക് വിൽക്കുന്ന പ്രോസസ്സിന് യാണ് IPO എന്ന് പറയുന്നത്. അതായത് ആദ്യമായി ഒരു കമ്പനി തങ്ങളുടെ ഷെയറുകൾ പൊതുജനങ്ങൾക്ക് നൽകുന്നു പൊതുജനങ്ങൾ ഈ ഷെയറുകൾ വാങ്ങുകയും അതിനുപകരമായി കമ്പനികൾക്ക് പണം നൽകുകയും ചെയ്യുന്നു

Company കൾ ഷെയറുകൾ എന്തിനാണ് വിൽക്കുന്നത്

 ഇതോടു കൂടെ കമ്പനികൾക്ക് ബിസിനസിന് ആവശ്യമായ പണം ലഭിക്കുകയും ഈ കമ്പനിയുടെ ഷെയറുകൾ വാങ്ങിയ വ്യക്തികൾക്ക് ആ ഷെയറിന് പകരമായി അത്രയും ഓണർഷിപ്പ് ആ കമ്പനിയിൽ നിയമപ്രകാരവും സുരക്ഷിതവുമായ മാർഗത്തിലൂടെ ലഭിക്കുകയും ചെയ്യുന്നു.

ഷെയറുകൾ വില്ക്കുന്നത് വഴി കമ്പനികൾക്കും വാങ്ങുന്നത് വഴി വ്യക്തികൾക്കും ഉള്ള ഗുണങ്ങൾ

 ബാങ്ക് ലോണുകൾ ഇല്ലാതെ പണം ലഭിക്കുന്നതിനാൽ പലിശ ഒഴിവാക്കി സാമ്പത്തിക ഞെരുക്കം ഒഴിവാക്കാമെന്ന ഗുണം കമ്പനിക്കും
ഈ കമ്പനികൾ നല്ല രൂപത്തിൽ ബിസിനസ് ചെയ്തു കൊണ്ട് വലിയ ലാഭം ഉണ്ടാക്കുമ്പോൾ ആ ലാഭത്തിന് അനുസൃതമായി തങ്ങൾ വാങ്ങിയ ഷെയറുകളുടെ വില കൂടുമ്പോൾ ഷെയറുകൾ വാങ്ങിയ ആളുകൾക്ക് നല്ല ലാഭം ലഭിക്കുകയും അതോടുകൂടി നല്ല രൂപത്തിൽ കമ്പനി ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന സമയത്ത് തങ്ങളുടെ ഷെയർ ഹോൾഡേഴ്സിന് ലാഭവിഹിതമായി Company Dividend നൽകുകയും ചെയ്യുന്നു ഇങ്ങനെയും ഈ കമ്പനിയുടെ ഷെയറുകൾ വാങ്ങിയ ആളുകൾക്ക് ലാഭം ലഭിക്കുന്നു.
ചുരുക്കി പറഞ്ഞാൽ കമ്പനികൾക്ക് അവർക്ക് ആവശ്യമായ പണം ലഭിക്കുകയും നിക്ഷേപകർക്ക് സാമ്പത്തികമായ നേട്ടം ലഭിക്കുകയും ചെയ്യുന്നു അതായത് ഈയൊരു Share Market ലൂടെ എല്ലാവർക്കും സാമ്പത്തികമായി ലാഭം ഉണ്ടാക്കാൻ കഴിയുന്നു എന്നർത്ഥം.

എന്തിനാണ് ഗവൺമെന്റ് Share Market ന് വലിയ സപ്പോർട്ട് നൽകുന്നതും അതിന്റെ നിലനിൽപ്പിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത്

 ബിസിനസുകൾ വളരുന്നതിന് അനുസരിച്ച് സാമ്പത്തികമായി രാജ്യം വളരും എന്നത് എല്ലാവർക്കും അറിയുന്ന യാഥാർത്ഥ്യമാണ് അതുകൊണ്ടുതന്നെ ഒരു രാജ്യത്തെ ബിസിനസുകൾ വളരുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുക എന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്, യഥാർത്ഥത്തിൽ ഈ ഉത്തരവാദിത്വമാണ് ഗവൺമെന്റ് നടത്തുന്നത്.

എന്തിനാണ് ഗവൺമെന്റ് Share Market ന് വലിയ സപ്പോർട്ട് നൽകുന്നതും അതിന്റെ നിലനിൽപ്പിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത്

 ബിസിനസുകൾ വളരുന്നതിന് അനുസരിച്ച് സാമ്പത്തികമായി രാജ്യം വളരും എന്നത് എല്ലാവർക്കും അറിയുന്ന യാഥാർത്ഥ്യമാണ് അതുകൊണ്ടുതന്നെ ഒരു രാജ്യത്തെ ബിസിനസുകൾ വളരുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുക എന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്, യഥാർത്ഥത്തിൽ ഈ ഉത്തരവാദിത്വമാണ് ഗവൺമെന്റ് നടത്തുന്നത്.

Share with friends

Scroll to Top