BSE – Bombay Stock Exchange അറിയേണ്ടതെല്ലാം

ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നാണ് BSE അഥവാ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്.

ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് BSE. മുൻകാലങ്ങളിൽ അധിക പ്രദേശങ്ങളിലും പ്രാദേശികമായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിലനിന്നിരുന്നു അതുവഴി ആയിരുന്നു ഓരോ പ്രദേശങ്ങളിൽനിന്നുള്ള വ്യാപാരികളും ട്രേഡ് ചെയ്തിരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കൂടുതലായും ബോംബെ പ്രാദേശികമായി ഫോക്കസ് ചെയ്തിരുന്നു.

ഇന്ന് ഇന്ത്യൻ ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്യുന്ന അധിക ആളുകളും ബിഎസ്ഇ എന്ന സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ട്രേഡ് നടത്തുന്നുണ്ട്, എന്നാൽ മുൻകാലങ്ങളിൽ BSE വഴി ഇന്ത്യയിൽ നിന്നുള്ള എല്ലാ ഭാഗത്തുനിന്നും ഉള്ള ആളുകൾ ട്രേഡിങ് നടത്തിയിരുന്നില്ല അതിന്റെ പ്രധാനകാരണം മുൻകാലങ്ങളിൽ BSE വഴി ട്രേഡിങ് നടന്നുകൊണ്ടിരുന്നത് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് സംവിധാനം വഴി ആയിരുന്നില്ല.

1994 ൽ NSE ആണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന electronic Trading system ഇന്ത്യയിൽ ആദ്യമായി കൊണ്ട് വന്നത് അതിനു ശേഷം 1995 ൽ ആണ് BSE ഈ സംവിധാനം കൊണ്ട് വരുന്നത് അതിനുശേഷമാണ് BSE ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന നിലയിലേക്ക് വളർന്നുവന്നത്. BSE അഥവാ ഈ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നിലനിൽക്കുന്ന സ്ഥലത്തെയാണ് ദലാൽ സ്ട്രീറ്റ് എന്ന് സാധാരണ വിളിക്കാറുള്ളത്.

History
Started – 1875
Location – Dalal Street, Bombay
No of listed companies – Almost 5500
Derivatives Trading started – 2001 – 2002
Indices- SENSEX started in 1986

Leave a Comment

Scroll to Top