Index

Trading, Index, Option Trade

ഇന്ത്യയിൽ Option Trade ചെയ്യാൻ കഴിയുന്ന Index കളും അവയുടെ Expiry- day യും Lot size details ഉം അറിയാം

ഇന്ത്യയിൽ Option Trade ചെയ്യാൻ കഴിയുന്ന Index കളും അവയുടെ Expiry- day യും Lot size details ഉം അറിയാം നിങ്ങൾ ഒരു Option Trader ആണോ ? എങ്കിൽ ഓരോ Index ന്റെയും Weekly Expiry യും Montly Expiry യും കൃത്യമായി അറിഞ്ഞിരിക്കൽ നിർബന്ധമാണ്. ഇതിന്റെ പ്രധാന കാരണങ്ങൾ Out of the money Option Strike സിൻറെ Premium Value Expiry സമയത്തു Zero ആകുന്നതും ഇങ്ങനെ Zero ആകുന്നതിനു വേണ്ടി Expiry ദിവസം അടുക്കുംതോറും Option Strike ന്റെ Premium value വിൽ ഉള്ള Time Value Decay സംഭവിക്കുന്നത് കൊണ്ടും ആണ് . യഥാർത്ഥത്തിൽ ഒരു Option Buyer ടെ പ്രദാന വെല്ലുവിളി Time Decaying തന്നെയാണ്. അത് കൊണ്ട് ഓരോ Index ൻറെയും Expiry യും മറ്റുള്ള basic കാര്യങ്ങളും മനസിലാക്കാം. NIFTY 50 Lot size 1 Lot = 50 qty Monthly Expiry എല്ലാ മാസവും അവസാന വ്യാഴം. എന്തെങ്കിലും കാരണത്താൽ വ്യാഴം മാർക്കറ്റ് അവധി ആണെങ്കിൽ വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry Weekly Expiry  എല്ലാ വ്യാഴാഴ്ചയും ( മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ വ്യാഴാഴ്ച Weekly Expiry ആണ്.) എന്തെങ്കിലും കാരണത്താൽ വ്യാഴം മാർക്കറ്റ് അവധി ആണെങ്കിൽ വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange NSE BANK NIFTY Lot size 1 Lot =15 qty Monthly Expiry  എല്ലാ മാസവും അവസാന വ്യാഴം. എന്തെങ്കിലും കാരണത്താൽ വ്യാഴം മാർക്കറ്റ് അവധി ആണെങ്കിൽ വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ ബുധനാഴ്ചയും. പക്ഷെ എല്ലാ മാസവും അവസാന വ്യാഴാഴ്ച Monthly Expiry ആയത് കൊണ്ട് അവസാന വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള ബുധനാഴ്ച Bank Nifty Weekly Expiry ഉണ്ടായിരിക്കില്ല. Exchange NSE FIN NIFTY Lot size 1 Lot = 40 qty Monthly Expiry  എല്ലാ മാസവും അവസാന ചൊവ്വാഴ്ച. എന്തെങ്കിലും കാരണത്താൽ ചൊവ്വാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ ചൊവ്വാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ ചൊവ്വാഴ്ചയും ( മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ ചൊവ്വാഴ്ച Monthly Expiry ആണ്.)  എന്തെങ്കിലും കാരണത്താൽ ചൊവ്വാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ ചൊവ്വാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange NSE MIDCAP NIFTY Lot size 1 Lot = 75 qty Monthly Expiry  എല്ലാ മാസവും അവസാന തിങ്കളാഴ്ച .  എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ തിങ്കളാഴ്ച യും ( മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ തിങ്കളാഴ്ച Monthly Expiry ആണ്.)  എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange NSE SENSEX Lot size 1 Lot = 10 qty Monthly Expiry  എല്ലാ മാസവും അവസാന വെള്ളിയാഴ്ച്ച.  എന്തെങ്കിലും കാരണത്താൽ വെള്ളിയാഴ്ച്ച മാർക്കറ്റ് അവധി ആണെങ്കിൽ വെള്ളിയാഴ്ച്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ വെള്ളിയാഴ്ച്ച യും ( മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച അല്ലാത്തവ – കാരണം അവസാനത്തെ വെള്ളിയാഴ്ച്ച Monthly Expiry ആണ്.)  എന്തെങ്കിലും കാരണത്താൽ വെള്ളിയാഴ്ച്ച മാർക്കറ്റ് അവധി ആണെങ്കിൽ വെള്ളിയാഴ്ച്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange BSE BANKEX Lot size 1 Lot = 15 qty Monthly Expiry  എല്ലാ മാസവും അവസാന തിങ്കളാഴ്ച .  എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ തിങ്കളാഴ്ച യും ( മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ തിങ്കളാഴ്ച Monthly Expiry ആണ്.)  എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange BSE Share with friends നിങ്ങൾക് ഉപകാരമാകുന്ന അറിവുകൾ , രാം നവമി ആഘോഷത്തിന്റെ ഭാഗമായി 2024 ഏപ്രിൽ 17 ബുധൻ ഇന്ത്യൻ Stock Market അവധിയാണ് by Faisal Rahman April 16, 2024 TCS Q4 result 2023-2024 പ്രഖ്യാപിച്ചു. Rs 28 dividend per Share by Faisal Rahman April 12, 2024 ഇന്ത്യയിൽ Option Trade ചെയ്യാൻ കഴിയുന്ന Index കളും അവയുടെ Expiry- day യും Lot size details ഉം അറിയാം by Faisal Rahman April 2, 2024 2024 March 28 ബുധനാഴ്ച്ച മുതൽ T + O settlement ന് യോഗ്യമായ 25 stock കൾ BSE പ്രഖ്യപിച്ചു. by Faisal Rahman March 27, 2024 Ashok Leyland Share വാങ്ങണോ? Dividend പ്രഖ്യാപിച്ചിട്ടുണ്ട് – 4.95 per ഷെയർ. by Faisal Rahman March 25, 2024 Trading ചെയ്യാൻ Support വേണോ ? അതും NSE – Registered Authorized Person വഴി by Faisal Rahman March 9, 2024 Zero investment ലൂടെ Motilal Oswal Referral agent ആകാം Life time വരുമാനം നേടാം by Faisal Rahman March 7, 2024 അറിയാം ഈ word – OHLC – Strategy. Open, High, Low & Close. by Faisal Rahman October 26, 2023 Sectorical index കൾ എന്താണെന്നും എത്ര തരം Sectorical index കൾ ഉണ്ട് എന്നും നമ്മൾ മനസ്സിലാക്കണം by Faisal Rahman October 26, 2023 MOTILAL OSWAL ൽ നിങ്ങൾ Trade ചെയ്യണോ ? മലയാളം Customer Support. Daily WhatsApp വഴി support (അതും മലയാളത്തിൽ). Mutual Fund, Option Trade, Swing trade, Investments, SIP, Heal Insurance അങ്ങനെ എന്തുമാകട്ടെ, നിങ്ങൾക്ക് ചോദിക്കാം . നിലവിൽ MOTILAL OSWAL Accounts ഉള്ളവർക്കും ഈ കൾ ലഭിക്കും. എല്ലാ service കളും free. Whatsapp Icon ൽ Clickചെയ്യുക

Index, Learning

Sectorical index കൾ എന്താണെന്നും എത്ര തരം Sectorical index കൾ ഉണ്ട് എന്നും നമ്മൾ മനസ്സിലാക്കണം

Index കൾ എന്താണെന്ന് നമ്മൾ പഠിച്ചു, എത്ര തരം ഇൻഡക്സ് കൾ ഉണ്ട് എന്നും നമ്മൾ മനസ്സിലാക്കി. ഇപ്പോൾ നമ്മൾ പഠിക്കുന്നത് Sectorical Index എന്താണ് എന്നുള്ളതാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു നിശ്ചിത സെക്ടറിലെ കമ്പനികളുടെ പെർഫോമൻസ് അളക്കുന്നതിനുള്ള സൂചിക അതാണ് Sectorical Index എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് നമ്മുടെ മാർക്കറ്റിൽ ബാങ്കിംഗ് മേഖലയിൽ ഉള്ള ഓഹരികളുടെ മൊത്തത്തിലുള്ള പെർഫോമൻസ് നമുക്ക് അറിയണമെങ്കിൽ ഓരോ ബാങ്കിംഗ് ഷെയറുകളും എടുത്തു പരിശോധിക്കുക എന്നുള്ളത് പ്രയോഗികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതുകൊണ്ട് ബാങ്കിംഗ് മേഖലയിൽ ഉള്ള പ്രധാന കമ്പനികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു Index ആണ് ബാങ്കിംഗ് ഡോക്ടറുടെ പെർഫോമൻസ് കണക്കാക്കുന്ന Banking sector index . NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട ബാങ്കിംഗ് കമ്പനികളുടെ Index നെ Bank Nifty എന്ന് പറയും BSE യിൽ S&P BSE BANKEX എന്നും പറയും. ഇതുപോലെ വാഹന മേഖലയിലെ കമ്പനികളുടെ മൊത്തം പെർഫോമൻസ് നമുക്ക് അറിയണമെങ്കിൽ Auto Index ഉണ്ട് NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട Auto കമ്പനികളുടെ Index നെ Nifty Auto എന്ന് പറയും BSE യിൽ S&P BSE Auto എന്നും പറയും. ഇതുപോലെ പ്രധാനപ്പെട്ട എല്ലാ Sector കളുടെയും പെർഫോമൻസ് അളക്കുന്ന Index കൾ 2 Exchange കളിലും ഉണ്ട് ഇവ നോക്കിക്കൊണ്ട് ഓരോ സെക്ടറുകളിൽ ഉള്ള കമ്പനികളുടെ മൊത്തത്തിലുള്ള പെർഫോമൻസ് മനസ്സിലാക്കി കൊണ്ട് നമുക്ക് നല്ല ഷെയറുകൾ എടുക്കാൻ കഴിയും ഉദാഹരണത്തിന് ഏത് മേഖലയിലെ കമ്പനികളാണ് കൂടുതൽ നല്ല പെർഫോമൻസ് നടത്തുന്നത് എന്ന് Sectorical Index നോക്കി മനസ്സിലാക്കിയതിനു ശേഷം നമുക്ക് ആ മേഖലയിലെ കമ്പനികൾ വാങ്ങാവുന്നതാണ്. Trend is our Friend എന്നാ കോമൺ തിയറിയിൽ ട്രേഡ് എടുക്കുന്നവർക്ക് വാങ്ങാൻ ഉദ്ദേശിച്ച കമ്പനിയുടെ സെക്ടറിലെ യും പെർഫോമൻസ് നോക്കിയതിനു ശേഷം മാത്രം ട്രേഡ് എടുക്കുവാൻ Sectorical Index കൾ സഹായിക്കും. NSE യിലെയും BSE യിലെയും Sectorical Index കൾ നമുക്ക് പഠിക്കാം.

Stock Exchanges, Index

എന്താണ് Index. ഇതിന്റെ ആവിശ്യം ഉണ്ടൊ? NIFTY, BANK NIFTY, SENSEX, FINNIFTY & etc.

Index എന്ന വാക്കിന്റെ അർത്ഥം സൂചിക എന്നാണ്. അതായത് ഒരു അളവുകോൽ എന്നർത്ഥം. “സൂചന” എന്ന അർത്ഥത്തിലും ഇത് ഉപയോഗിക്കാറുണ്ട്.ഒരു പ്രോഡക്റ്റ് അല്ലെങ്കിൽ ഒരു മേഖലയുടെ Index എന്നു പറയുമ്പോൾ ആ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പെർഫോമൻസിനെ സൂചിപ്പിക്കുന്ന അല്ലെങ്കിൽ സൂചന തരുന്ന ഒരു അളവുകോൽ എന്ന് അർത്ഥത്തിന് Index എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. സ്റ്റോക്ക് മാർക്കറ്റ് ൽ വളരെയധികം നമ്മൾ ഉപയോഗിക്കുന്ന വാക്കാണ് Index അതുകൊണ്ടുതന്നെ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് ചെയ്യുന്നവർ നിർബന്ധമായും സ്റ്റോക്ക് മാർക്കറ്റ് Index കളെ പറ്റി വളരെ വിശദമായിത്തന്നെ പഠിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആയ NSE & BSE ഇൽ ഒരുപാട് കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് ഈ കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്ന അതല്ലെങ്കിൽ അതിന്റെ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന ഒരു സൂചിക എന്ന നിലക്കാണ് Stock Market ൽ Index കൾ ഉപയോഗിക്കുന്നത്. ഇന്ത്യൻ Stock Market ലെ benchmark Index കൾ ആണ് Nifty & Sensex. NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്നതിന് Nifty എന്ന Index ഉം BSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്നതിന് Sensex എന്ന ഇൻഡക്സ് ഉം ഉപയോഗിക്കുന്നു. അതായത് ഇന്ത്യൻ മാർക്കറ്റ് പെർഫോമൻസ് അളക്കാനുപയോഗിക്കുന്ന രണ്ട് പ്രധാന ഇൻഡക്സ് കളാണ് Nifty & Sensex. നമ്മൾ കൂടുതലായും ട്രേഡ് ചെയ്യാൻ NSE ഉപയോഗിക്കുന്നതുകൊണ്ട് NSE യുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലായി പഠിക്കാം.NSE യുടെ മൊത്തം പെർഫോമൻസ് അളക്കാൻ ആണ് NIFTY എന്ന് Index ഉപയോഗിക്കുന്നത് എന്നാൽ ചില പ്രത്യേക sector കളുടെ പ്രവർത്തനമാണ് നമുക്ക് അളക്കേണ്ടത് എങ്കിൽ അതിനായി Sectorical Index കളും നിലവിലുണ്ട്.ഉദാഹരണം banking Sector / Auto Sector / Pharma Sector തുടങ്ങി നിശ്ചിത Sector കളുടെ Performance ആണ് അറിയേണ്ടത് എങ്കിൽ അതിനായി Banking Index അഥവാ Nifty Bank അല്ലെങ്കിൽ Nifty Auto അതല്ലെങ്കിൽ Nifty Pharma തുടങ്ങിയ Indices കളും നിലവിലുണ്ട്.

Scroll to Top