Stock Exchanges

Learning, Stock Exchanges

എന്താണ് Stock Exchange നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

IPO വഴി വാങ്ങിയ ഷെയറുകൾ വിൽക്കാനും മറ്റുള്ളവർക്ക് അത് വാങ്ങാനും ഉള്ള ഒരു പൊതുവായ സ്ഥലം അല്ലെങ്കിൽ ഐപിഒ വഴി വാങ്ങിയ ആളുടെ കയ്യിലുള്ള ഷെയർ മറ്റൊരാൾക്ക് എക്സ്ചേഞ്ച് ചെയ്യുന്ന സ്ഥലം ഇതാണ് സ്റ്റോക്ക് എക്സ്ചേഞ്ച്.

Stock Exchanges, Index

എന്താണ് Index. ഇതിന്റെ ആവിശ്യം ഉണ്ടൊ? NIFTY, BANK NIFTY, SENSEX, FINNIFTY & etc.

Index എന്ന വാക്കിന്റെ അർത്ഥം സൂചിക എന്നാണ്. അതായത് ഒരു അളവുകോൽ എന്നർത്ഥം. “സൂചന” എന്ന അർത്ഥത്തിലും ഇത് ഉപയോഗിക്കാറുണ്ട്.ഒരു പ്രോഡക്റ്റ് അല്ലെങ്കിൽ ഒരു മേഖലയുടെ Index എന്നു പറയുമ്പോൾ ആ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പെർഫോമൻസിനെ സൂചിപ്പിക്കുന്ന അല്ലെങ്കിൽ സൂചന തരുന്ന ഒരു അളവുകോൽ എന്ന് അർത്ഥത്തിന് Index എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. സ്റ്റോക്ക് മാർക്കറ്റ് ൽ വളരെയധികം നമ്മൾ ഉപയോഗിക്കുന്ന വാക്കാണ് Index അതുകൊണ്ടുതന്നെ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് ചെയ്യുന്നവർ നിർബന്ധമായും സ്റ്റോക്ക് മാർക്കറ്റ് Index കളെ പറ്റി വളരെ വിശദമായിത്തന്നെ പഠിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആയ NSE & BSE ഇൽ ഒരുപാട് കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് ഈ കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്ന അതല്ലെങ്കിൽ അതിന്റെ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന ഒരു സൂചിക എന്ന നിലക്കാണ് Stock Market ൽ Index കൾ ഉപയോഗിക്കുന്നത്. ഇന്ത്യൻ Stock Market ലെ benchmark Index കൾ ആണ് Nifty & Sensex. NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്നതിന് Nifty എന്ന Index ഉം BSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്നതിന് Sensex എന്ന ഇൻഡക്സ് ഉം ഉപയോഗിക്കുന്നു. അതായത് ഇന്ത്യൻ മാർക്കറ്റ് പെർഫോമൻസ് അളക്കാനുപയോഗിക്കുന്ന രണ്ട് പ്രധാന ഇൻഡക്സ് കളാണ് Nifty & Sensex. നമ്മൾ കൂടുതലായും ട്രേഡ് ചെയ്യാൻ NSE ഉപയോഗിക്കുന്നതുകൊണ്ട് NSE യുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലായി പഠിക്കാം.NSE യുടെ മൊത്തം പെർഫോമൻസ് അളക്കാൻ ആണ് NIFTY എന്ന് Index ഉപയോഗിക്കുന്നത് എന്നാൽ ചില പ്രത്യേക sector കളുടെ പ്രവർത്തനമാണ് നമുക്ക് അളക്കേണ്ടത് എങ്കിൽ അതിനായി Sectorical Index കളും നിലവിലുണ്ട്.ഉദാഹരണം banking Sector / Auto Sector / Pharma Sector തുടങ്ങി നിശ്ചിത Sector കളുടെ Performance ആണ് അറിയേണ്ടത് എങ്കിൽ അതിനായി Banking Index അഥവാ Nifty Bank അല്ലെങ്കിൽ Nifty Auto അതല്ലെങ്കിൽ Nifty Pharma തുടങ്ങിയ Indices കളും നിലവിലുണ്ട്.

Learning, Stock Exchanges

NSE – National Stcok Exchage അറിയാം പഠിക്കാം

ഇന്ത്യയിൽ പ്രധാനമായും നിലവിലുള്ള രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഏറ്റവും കൂടുതൽ Trade കൾ നടക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് – NSE അഥവാ National Stock Exhange.

Learning, Stock Exchanges

BSE – Bombay Stock Exchange അറിയേണ്ടതെല്ലാം

ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നാണ് BSE അഥവാ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് BSE. മുൻകാലങ്ങളിൽ അധിക പ്രദേശങ്ങളിലും പ്രാദേശികമായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിലനിന്നിരുന്നു അതുവഴി ആയിരുന്നു ഓരോ പ്രദേശങ്ങളിൽനിന്നുള്ള വ്യാപാരികളും ട്രേഡ് ചെയ്തിരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കൂടുതലായും ബോംബെ പ്രാദേശികമായി ഫോക്കസ് ചെയ്തിരുന്നു. ഇന്ന് ഇന്ത്യൻ ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്യുന്ന അധിക ആളുകളും ബിഎസ്ഇ എന്ന സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ട്രേഡ് നടത്തുന്നുണ്ട്, എന്നാൽ മുൻകാലങ്ങളിൽ BSE വഴി ഇന്ത്യയിൽ നിന്നുള്ള എല്ലാ ഭാഗത്തുനിന്നും ഉള്ള ആളുകൾ ട്രേഡിങ് നടത്തിയിരുന്നില്ല അതിന്റെ പ്രധാനകാരണം മുൻകാലങ്ങളിൽ BSE വഴി ട്രേഡിങ് നടന്നുകൊണ്ടിരുന്നത് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് സംവിധാനം വഴി ആയിരുന്നില്ല. 1994 ൽ NSE ആണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന electronic Trading system ഇന്ത്യയിൽ ആദ്യമായി കൊണ്ട് വന്നത് അതിനു ശേഷം 1995 ൽ ആണ് BSE ഈ സംവിധാനം കൊണ്ട് വരുന്നത് അതിനുശേഷമാണ് BSE ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന നിലയിലേക്ക് വളർന്നുവന്നത്. BSE അഥവാ ഈ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നിലനിൽക്കുന്ന സ്ഥലത്തെയാണ് ദലാൽ സ്ട്രീറ്റ് എന്ന് സാധാരണ വിളിക്കാറുള്ളത്. HistoryStarted – 1875Location – Dalal Street, BombayNo of listed companies – Almost 5500Derivatives Trading started – 2001 – 2002Indices- SENSEX started in 1986

Scroll to Top