NSE – National Stcok Exchage അറിയാം പഠിക്കാം

ഇന്ത്യയിൽ പ്രധാനമായും നിലവിലുള്ള രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഏറ്റവും കൂടുതൽ Trade കൾ നടക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് – NSE അഥവാ National Stock Exhange.

നിലവിൽ വരാനുള്ള കാരണം.

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നാണ് BSE. ഈ BSE യും അതുപോലെ ഓരോ പ്രദേശങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രാദേശികമായി പല സ്റ്റോക്ക് എക്സ്ചേഞ്ച് കളും ഇന്ത്യയിൽ നിലനിന്നിരുന്നു. പക്ഷേ പ്രാദേശികമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ എക്സ്ചേഞ്ച് കൾക്ക് കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലാതിരുന്നതും ആ പ്രദേശത്തുള്ള ചില വ്യക്തികളിൽ കേന്ദ്രീകരിച്ച് ഇതിന്റെ പ്രവർത്തനങ്ങൾ ചുരുങ്ങിയതും കാരണത്താൽ പലപ്പോഴും ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ട്രേഡിങ് ശൈലി ആയിരുന്നില്ല അന്ന് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ ദൂരെ സ്ഥലങ്ങളിൽ ഉള്ളവർക്ക് ഒന്നും ഇങ്ങനെയുള്ള പ്രാദേശിക സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതുകൊണ്ട് തന്നെ പ്രാദേശിക സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പ്രാദേശികമായി തന്നെ നിലനിൽക്കുന്ന അവസ്ഥയിലെത്തുകയും ആ പ്രദേശത്തെ ചില ആളുകളിലേക്ക് അതിന്റെ പ്രവർത്തനങ്ങൾ ചുരുങ്ങുകയും ചെയ്തു.

BSE അന്ന് നിലവിലുണ്ടെങ്കിൽ പോലും ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ബോംബെ എന്ന ഒരു പ്രദേശത്തെ പ്രതിനിധീകരിച്ച് കൊണ്ടാണ് കൂടുതലും ബിഎസ്സി ആ സമയത്ത് പ്രവർത്തിച്ചിരുന്നത്. ഇങ്ങനെ ഇന്ത്യയെന്ന വലിയ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ അടിസ്ഥാനമായ ഈ മേഖല ഓരോ പ്രാദേശികമായും ചുരുങ്ങിയത് കൊണ്ട് ഇന്ത്യയെന്ന വലിയ രാജ്യത്തിന്റെ മൊത്തം മുഖമുദ്രയായി ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് രൂപപ്പെടേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കിക്കൊണ്ട് 1993 സ്ഥാപിതമായതാണ് NSE അഥവാ National Stock Exhange.

Trading Supported

നിങ്ങൾക്ക് whatsApp വഴി Trading നു Personal support വേണോ. കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.

NSE നടപ്പാക്കിയ പ്രധാന വിപ്ലവം

ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ട്രേഡിങ് രൂപം ഇന്ത്യയിൽ കൊണ്ടുവന്നത് NSE ആണ്. 1994 ലാണ് NSE ഇന്ത്യയിൽ ആദ്യമായി ഈ സംവിധാനം കൊണ്ട് വന്നത്. ഇതിനുള്ള പ്രധാന കാരണം ഇന്ത്യയുടെ മുഖമുദ്രയായി സ്ഥാപിക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ആയതുകൊണ്ട് ഇന്ത്യയിലെ എല്ലാ ഭാഗത്തുനിന്നും എല്ലാ ജനങ്ങൾക്കും പങ്കെടുക്കണമെങ്കിൽ അതിന് ഇലക്ട്രോണിക് ലീ സംവിധാനം നിർബന്ധം ആയതുകൊണ്ടാണ്.

History

Started – 1992
No of listed companies – Almost 2000
Equity Trading started – 1994
Derivatives Trading started – 2000
Indices- 1996 Started Nifty 50

Leave a Comment

Scroll to Top