Stock Exchange കൾ എന്താണെന്നു മനസിലാക്കാം
ഒരു കമ്പനി തങ്ങളുടെ കമ്പനിയുടെ ഓഹരികൾ വിറ്റു കൊണ്ട് പൊതുജനങ്ങളുടെ കൈയിൽനിന്നും പണം ശേഖരിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഐപിഒ (IPO) വഴി ഇത് ചെയ്യാവുന്നതാണ്. ഇങ്ങനെ ഐപിഒ വഴി വാങ്ങിയ ഷെയറുകൾ വിൽക്കാനും മറ്റുള്ളവർക്ക് അത് വാങ്ങാനും ഉള്ള ഒരു പൊതുവായ സ്ഥലം അല്ലെങ്കിൽ ഐപിഒ വഴി വാങ്ങിയ ആളുടെ കയ്യിലുള്ള ഷെയർ മറ്റൊരാൾക്ക് എക്സ്ചേഞ്ച് ചെയ്യുന്ന സ്ഥലം ഇതാണ് സ്റ്റോക്ക് എക്സ്ചേഞ്ച്.
ഇന്ത്യയിൽ പ്രധാനമായും രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ച് കളാണ് ഉള്ളത്.
ഈ സ്റ്റോക്ക് എക്സ്ചേഞ്ചുകളെയാണ് എല്ലാവരും സ്റ്റോക്ക് മാർക്കറ്റ് എന്ന് പറയുന്നത്. യഥാർത്ഥത്തിൽ ഓഹരി വിപണി എന്ന മൊത്തം ലോകമാണ് ഷെയർ മാർക്കറ്റ് അതിലൊരു ഭാഗം മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ.
സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി നമ്മൾ ഒരു കമ്പനിയുടെ ഷെയറുകൾ വാങ്ങുന്നത് യഥാർത്ഥത്തിൽ ആ കമ്പനിയിൽ നിന്നും നേരിട്ട് അല്ല മറിച്ച് ആ കമ്പനിയുടെ ഷെയറുകൾ കൈവശം വച്ചിട്ടുള്ള മറ്റു ആളുകളിൽ നിന്നാണ് അതുകൊണ്ടുതന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി നാം വാങ്ങുന്ന ഷെയറുകളുടെ പണം ആ കമ്പനിയിലേക്ക് അല്ല പോകുന്നത് മറിച്ച് നമുക്ക് ആ ഷെയറുകൾ വിൽക്കുന്ന വ്യക്തിക്കാണ്.
