Index എന്ന വാക്കിന്റെ അർത്ഥം സൂചിക എന്നാണ്. അതായത് ഒരു അളവുകോൽ എന്നർത്ഥം. “സൂചന” എന്ന അർത്ഥത്തിലും ഇത് ഉപയോഗിക്കാറുണ്ട്.
ഒരു പ്രോഡക്റ്റ് അല്ലെങ്കിൽ ഒരു മേഖലയുടെ Index എന്നു പറയുമ്പോൾ ആ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പെർഫോമൻസിനെ സൂചിപ്പിക്കുന്ന അല്ലെങ്കിൽ സൂചന തരുന്ന ഒരു അളവുകോൽ എന്ന് അർത്ഥത്തിന് Index എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

സ്റ്റോക്ക് മാർക്കറ്റ് ൽ വളരെയധികം നമ്മൾ ഉപയോഗിക്കുന്ന വാക്കാണ് Index അതുകൊണ്ടുതന്നെ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് ചെയ്യുന്നവർ നിർബന്ധമായും സ്റ്റോക്ക് മാർക്കറ്റ് Index കളെ പറ്റി വളരെ വിശദമായിത്തന്നെ പഠിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആയ NSE & BSE ഇൽ ഒരുപാട് കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് ഈ കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്ന അതല്ലെങ്കിൽ അതിന്റെ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന ഒരു സൂചിക എന്ന നിലക്കാണ് Stock Market ൽ Index കൾ ഉപയോഗിക്കുന്നത്.

ഇന്ത്യൻ Stock Market ലെ benchmark Index കൾ ആണ് Nifty & Sensex.

NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്നതിന് Nifty എന്ന Index ഉം BSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്നതിന് Sensex എന്ന ഇൻഡക്സ് ഉം ഉപയോഗിക്കുന്നു.

അതായത് ഇന്ത്യൻ മാർക്കറ്റ് പെർഫോമൻസ് അളക്കാനുപയോഗിക്കുന്ന രണ്ട് പ്രധാന ഇൻഡക്സ് കളാണ് Nifty & Sensex.

നമ്മൾ കൂടുതലായും ട്രേഡ് ചെയ്യാൻ NSE ഉപയോഗിക്കുന്നതുകൊണ്ട് NSE യുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലായി പഠിക്കാം.
NSE യുടെ മൊത്തം പെർഫോമൻസ് അളക്കാൻ ആണ് NIFTY എന്ന് Index ഉപയോഗിക്കുന്നത് എന്നാൽ ചില പ്രത്യേക sector കളുടെ പ്രവർത്തനമാണ് നമുക്ക് അളക്കേണ്ടത് എങ്കിൽ അതിനായി Sectorical Index കളും നിലവിലുണ്ട്.
ഉദാഹരണം banking Sector / Auto Sector / Pharma Sector തുടങ്ങി നിശ്ചിത Sector കളുടെ Performance ആണ് അറിയേണ്ടത് എങ്കിൽ അതിനായി Banking Index അഥവാ Nifty Bank അല്ലെങ്കിൽ Nifty Auto അതല്ലെങ്കിൽ Nifty Pharma തുടങ്ങിയ Indices കളും നിലവിലുണ്ട്.

Scroll to Top